ചിത്രം : സൂര്യമാനസം
സംഗീതം : എം.എം.കീരവാണി
ആലാപനം : കെ.ജെ.യേശുദാസ്
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളാല്‍ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
No comments:
Post a Comment