Wednesday, 19 December 2012

അമ്മെ മലയാളമേ

അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..
അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍
പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ
ധ്യാന ധന്യകാവ്യാലയമേ
അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..

ദാനമഹസ്സനിലാല്‍
ദേവനെ തോല്‍പ്പിച്ച
ഭാവന നിന്റെ സ്വന്തം
ദാനമഹസ്സനിലാല്‍
ദേവനെ തോല്‍പ്പിച്ച
ഭാവന നിന്റെ സ്വന്തം
സൂര്യ തേജസ്സുപോല്‍
വാണൊരാ ഭാര്‍ഗ്ഗവ-
രാമനും നിന്റെ സ്വന്തം
അതിഥിയ്ക്കായ് സ്വാഗത
ഗീതങ്ങള്‍ പാടിയൊരറബി-
ക്കടല്‍ത്തിര നിന്റെ സ്വന്തം
കൂത്തുകേട്ടും കൂടിയാട്ടം കണ്ടും
തിരനോട്ടം കണ്ടും
എന്നെ ഞാനറിഞ്ഞു
അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..

ജീവരഹസ്യങ്ങള്‍
ചൊല്ലിയ തുഞ്ചത്തെ
ശാരിക നിന്റെ ധനം
ജീവരഹസ്യങ്ങള്‍
ചൊല്ലിയ തുഞ്ചത്തെ
ശാരിക നിന്റെ ധനം
സാഹിത്യ മഞ്ജരി
പുല്‍കിയ കാമന
കൈമുദ്ര നിന്റെ ധനം
കലകള്‍ തന്‍ കളകാഞ്ചി
ചിന്തുന്ന നിളയുടെ
ഹൃദയ സോപാനവും
നിന്റെ ധനം
പമ്പ പാടി
പെരിയാറുപാടി
രാഗ താളങ്ങിലെന്നെ
ഞാനറിഞ്ഞു
അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍
പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ
ധ്യാന ധന്യകാവ്യാലയമേ
അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..

-ശ്രീകുമാരന്‍ തമ്പി

എന്തിനു വേറൊരു (മഴയെത്തും മുന്‍പേ)

സിനിമ : മഴയെത്തും മുമ്പേ
ഗാനങ്ങള്‍ :കൈതപ്രം
സംഗീതം : രവീന്ദ്രന്‍
ആലാപനം :യേശുദാസ്

എന്തിനു വേറോരു സൂര്യോദയം
എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന് അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം


നിന്റെ നൂപുര മര്‍മ്മരം
ഒന്നു കേള്ക്കാനായ് വന്നു ഞാന്‍
നിന്റേ സ്വാന്തന വേണുവില്‍
രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദനീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ചലി
ഇനിയും ചിലമ്പണിയൂ
എന്തിനു വേറോരു സൂര്യോദയം

ശ്യാമ ഗോപികേ ഈ മിഴി
പൂക്കളിന്നെന്തിനേ ഈറനായ്
താവകാങ്കുലി ലാളനങ്ങളില്‍
ആര്‍ദ്രമായ് മാനസം
പൂകൊണ്ടു മൂടുന്നു വ്യന്താവനം
സിന്തൂരമണിയുന്നു രാഗാമ്പരം
പാടൂ സ്വരയമുനേ

എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന്‍ അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം

തരളിത രാവില്‍ (സൂര്യമാനസം)

ചിത്രം : സൂര്യമാനസം
സം‌ഗീതം‌ : എം.എം.കീരവാണി
ആലാപനം‌ : കെ.ജെ.യേശുദാസ്

തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ‍ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ

തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളാല്‍ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ

തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം

പൂജാബിംബം (ഹരികൃഷ്ണന്‍സ്)

സിനിമ : ഹരികൃഷ്ണന്‍സ്(1998)
ഗാനങ്ങള്‍ : കൈതപ്രം
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : യേശുദാസ്,ചിത്ര

പൂജാബിംബം മിഴിതുറന്നൂ താനേ നടതുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ മംഗളയാമം തനിച്ചു നിന്നു
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം
പൂജാബിംബം മിഴിതുറന്നൂ താനേ നടതുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍

എന്തിനു സന്ധ്യേ നിന്‍ മിഴിപ്പൂക്കള്‍ നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടെ ആശീര്‍വ്വാദങ്ങളോടെ
സൂര്യവസന്തം ദൂരെയൊഴിഞ്ഞു തിങ്കള്‍തോഴനു വേണ്ടി
സ്വന്തം തോഴനു വേണ്ടി

പൂജാബിംബം മിഴിതുറന്നൂ താനേ നടതുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍

സ്വയംവര വീഥിയില്‍ നിന്നെയും തേടി ആകാശതാരകളിനിയും വരും
നിന്‍‌റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാന്‍ ആഷാഡ മേഘങ്ങളിനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം നിന്നെ മോഹിക്കുമെന്‍
ഏകാന്തസൂര്യനു നല്‍കൂ ഈ രാഗാര്‍ദ്ര ചന്ദ്രനെ മറക്കൂ

പൂജാബിംബം മിഴിതുറന്നൂ താനേ നടതുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ മംഗളയാമം തനിച്ചു നിന്നു
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം
പൂജാബിംബം മിഴിതുറന്നൂ താനേ നടതുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍

ഒരു കര്‍ഷകന്റെ ആത്മഹത്യ കുറിപ്പ്

ഇതു പാടമല്ലെന്റെ ഹൃദയമാണ്
നെല്‍കതിരല്ല കരിയുന്ന മോഹമാണ്
ഇനിയെന്റെ കരളും പറിച്ചുകൊള്‍ക...
ഇതു പാടമല്ലെന്റെ ഹൃദയമാണ്
നെല്‍കതിരല്ല കരിയുന്ന മോഹമാണ്
ഇനിയെന്റെ കരളും പറിച്ചുകൊള്‍ക...
പുഴയല്ല കണ്ണീരിനുറവയാണ്
വറ്റിവരളുന്നതുയിരിന്റെ യമുനയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തുകൊള്‍ക
ഇനിയെന്റെ ശാന്തിയുമെടുത്തുകൊള്‍ക

കതിരുകൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകറ്റാന്‍ കടുംതാളമില്ല
നുരിയിട്ടുനിവരുന്ന ചെറുമിതന്‍ ചുണ്ടില്‍
കതിരുകൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകറ്റാന്‍ കടുംതാളമില്ല
നുരിയിട്ടുനിവരുന്ന ചെറുമിതന്‍ ചുണ്ടില്‍
വയല്‍പ്പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
നാമ്പുകളുണങ്ങിയ നുകപ്പാടിനോരത്തു
നോക്കുകുത്തി പലക ബാക്കിയായി
നാമ്പുകളുണങ്ങിയ നുകപ്പാടിനോരത്തു
നോക്കുകുത്തി പലക ബാക്കിയായി
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്‍ക
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്‍ക
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്‍ക
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്‍ക

കര്‍ക്കിടക്കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ച്ചിപ്പി ചിത്രം വരയ്‌ക്കും ചതുപ്പുകള്‍
കര്‍ക്കിടക്കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ച്ചിപ്പി ചിത്രം വരയ്‌ക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ വാരശരമെയ്യുന്ന
മാനസസരസ്സാം ജലച്ചെപ്പുകള്‍
ധ്യാനിച്ചു നില്‍ക്കുന്ന ശ്വേതസന്യാസികള്‍
നാണിച്ചു നില്‍ക്കും കുളക്കോഴികള്‍
വയല്‍ച്ചിപ്പി ചിത്രം വരയ്‌ക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ വാരശരമെയ്യുന്ന
മാനസസരസ്സാം ജലച്ചെപ്പുകള്‍
ധ്യാനിച്ചു നില്‍ക്കുന്ന ശ്വേതസന്യാസികള്‍
നാണിച്ചു നില്‍ക്കും കുളക്കോഴികള്‍
പോയ്‌മറഞ്ഞെങ്ങോ വിളക്കാലഭംഗികള്‍
വറുതികത്തുന്നു കറുക്കുന്നു ചിന്തകള്‍
ഇനിയെന്റെ ബോധവുമെടുത്തുകൊള്‍ക
ഇനിയെന്റെ ബോധവുമെടുത്തുകൊള്‍ക
ഇനിയെന്റെ ബോധവുമെടുത്തുകൊള്‍ക
ഇനിയെന്റെ ബോധവുമെടുത്തുകൊള്‍ക

വയ്‌ക്കോല്‍ മിനാരം മറഞ്ഞമുറ്റത്തിന്നു
ചെണ്ടകൊട്ടി കടത്തെയ്യങ്ങളാടുന്നു
വയ്‌ക്കോല്‍ മിനാരം മറഞ്ഞമുറ്റത്തിന്നു
ചെണ്ടകൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ കരളും പറിച്ചുകൊള്‍ക
ഇനിയെന്റെ ശാന്തിയുമെടുത്തുകൊള്‍ക
ഇനിയെന്റെ പാട്ടുകളെടുത്തുകൊള്‍ക
ഇനിയെന്റെ ബോധവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ കരളും ഇനിയെന്റെ ശാന്തിയും ഇനിയെന്റെ പാട്ടും
ഇനിയെന്റെ ബോധവും ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക
ഇനിയെന്റെ ചലനവുമെടുത്തുകൊള്‍ക

-മുരുകന്‍ കാട്ടാക്കട

രക്തസാക്ഷി

അവനവനു വേണ്ടിയല്ലാതെയപരന്നു
ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി
അവനവനു വേണ്ടിയല്ലാതെയപരന്നു
ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ
ഒരു രക്ത താരകം രക്ത സാക്ഷി
മരണത്തിലൂടെ ജനിച്ചവൻ സ്മരണയിൽ
ഒരു രക്ത താരകം രക്ത സാക്ഷി
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുൾ വഴിയിലൂർജ്ജമായ് രക്ത സാക്ഷി
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുൾ വഴിയിലൂർജ്ജമായ് രക്ത സാക്ഷി

പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും
പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും
നേരിന്നു വേണ്ടി നിതാന്ത,മൊരാദർശ-
വേരിന്നു വെള്ളവും വളവുമായി ഊറിയോ-
അവനവനു വേണ്ടിയല്ലാതെയപരന്നു
ചുടു രക്തമൂറ്റിക്കുലം വിട്ടുപോയവൻ രക്തസാക്ഷി

ശലഭ വർണ്ണക്കനവു നിറയുന്ന യൌവ്വനം
ബലി നൽകി പുലരുവോൻ രക്തസാക്ഷി
അന്ധകാരത്തിൽ ഇടക്കിടയ്ക്കെത്തുന്ന
കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി
അന്ധകാരത്തിൽ ഇടക്കിടയ്ക്കെത്തുന്ന
കൊള്ളിയാൻ വെട്ടമീ രക്തസാക്ഷി
അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ
നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവൻ
അമ്മയ്ക്കു കണ്ണുനീർ മാത്രം കൊടുത്തവൻ
നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തവൻ
പ്രിയമുള്ളതെല്ലമൊരുജ്ജ്വല സത്യത്തി-
നൂര്‍ജ്ജമായി ഊട്ടിയോൻ രക്തസാക്ഷി...
എവിടെയൊ കത്തിച്ചു വെച്ചോരു ചന്ദന-
ത്തിരി പോലെ എരിയുവോൻ രക്തസാക്ഷി...
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി...
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി...
രക്തസാക്ഷി...!

രക്തം നനച്ചു മഹാ കൽ‌പ്പ വൃക്ഷമായ്
സത്യ സമത്വ സ്വാ‍തന്ത്യം വളർത്തുവോൻ
രക്തം നനച്ചു മഹാ കൽ‌പ്പ വൃക്ഷമായ്
സത്യ സമത്വ സ്വാ‍തന്ത്യം വളർത്തുവോൻ
അവഗണന,യടിമത്വ,മപകർഷ ജീവിതം,
അധികാര ധിക്കാരമധിനിവേശം
അവഗണന,യടിമത്വ,മപകർഷ ജീവിതം,
അധികാര ധിക്കാരമധിനിവേശം
എവിടെയീ പ്രതിമാനുഷ ധൂമമുയരു-
ന്നതവിടെ കൊടുങ്കാറ്റു രക്തസാക്ഷി...
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചി-
ലൂക്കായ് പുലർന്നവൻ രക്തസാക്ഷി...
രക്തസാക്ഷി...!
അവനവനു വേണ്ടിയല്ലാതെയപരന്നു ചുടു രക്തമൂറ്റി
കുലം വിട്ടുപോയവൻ രക്തസാക്ഷി

ഒരിടത്തവന്നുപേർ ചെഗുവേരയെന്നെങ്കിൽ
ഒരിടത്തവന്നു ഭഗത് സിങ്ങു പേർ
ഒരിടത്തവന്നുപേർ ചെഗുവേരയെന്നെങ്കിൽ
ഒരിടത്തവന്നു ഭഗത് സിങ്ങു പേർ
ഒരിടത്തവന്നേശുദേവനെന്നാണു
വേറെയൊരിടത്തവന്നു മഹാഗാന്ധി പേർ
ആയിരം പേരാണവന്നു ചരിത്രത്തിൽ
ആയിരം നാവവനെക്കാലവും
ആയിരം പേരാണവന്നു ചരിത്രത്തിൽ
ആയിരം നാവവനെക്കാലവും

രക്തസാക്ഷി നീ മഹാ പർവതം
രക്തസാക്ഷി നീ മഹാ പർവതം
കണ്ണിനെത്താത്ത ദൂരത്തുയർന്ന് നിൽക്കുന്നു നീ
രക്തസാക്ഷി നീ മഹാ പർവതം
കണ്ണിനെത്താത്ത ദൂരത്തുയർന്ന് നിൽക്കുന്നു നീ
രക്തസാക്ഷി നീ മഹാസാഗരം എന്റെ
ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ…
രക്തസാക്ഷി നീ മഹാസാഗരം എന്റെ
ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ…
രക്തസാക്ഷി നീ മഹാസാഗരം എന്റെ
ഹൃദ്ചക്രവാളം നിറഞ്ഞേ കിടപ്പൂ നീ…
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടു രക്തമൂറ്റി
കുലം വിട്ടുപോയവൻ രക്തസാക്ഷി….

-മുരുകന്‍ കാട്ടാക്കട